2011 മേയ് 26-ന് സീറോ-മലബാർ സഭയുടെ ചരിത്രത്തിൽ ആദ്യമായി നടന്ന വോട്ടെടുപ്പിലൂടെ സഭ തലവനായി തിരഞ്ഞെടുക്കപ്പെട്ടു. രൂപതയുടെ മെത്രാൻ സ്ഥാനവും ആലഞ്ചേരിയാണ് വഹിക്കുന്നത്. 2011മേയ് 29-ന് എറണാകുളം സെന്റ് മേരീസ് ബസലിക്കയില്‍ വച്ച് മേജർ ആർച്ച് ബിഷപ്പായി അഭിഷിക്തനായി.
സിനഡിന്റെ പിറ്റേന്ന്, വോട്ടെടുപ്പിന്റെ ആദ്യദിനം തന്നെ മാര്‍ ജോര്‍ജ് ആലഞ്ചേരി മേജര്‍ ആര്‍ച്ച് ബിഷപ്പായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ തന്നെ അദ്ദേഹം തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ചങ്ങനാശ്ശേരി അതിരൂപതയുടെ പിന്തുണയ്‌ക്കൊപ്പം മിഷന്‍ രൂപതയില്‍ നിന്നുള്ള പിതാക്കന്മാരുടെ പിന്തുണയും ആലഞ്ചേരിക്ക് ലഭിച്ചു. സിനഡ് സെക്രട്ടറിയെന്ന നിലയിലുള്ള ജോര്‍ജ് ആലഞ്ചേരി പിതാവിന്റെ പ്രവര്‍ത്തനമികവ് കൂടിയാണ് ഈ അംഗീകാരം.
തലശ്ശേരി മെത്രാപ്പോലീത്ത മാര്‍ ജോര്‍ജ് വലിയമറ്റമായിരുന്നു സിനഡ് സമ്മേളനത്തിന്റെ പ്രസിഡണ്ട്. ആദ്യദിനം പ്രാര്‍ത്ഥനയും ധ്യാനവുമായിരുന്നു. പിറ്റേന്ന് നടന്ന വോട്ടെടുപ്പ് പ്രക്രിയ ഉച്ചയ്ക്ക് മുമ്പുള്ള രണ്ടാമത്തെ സിറ്റിങ്ങില്‍ തന്നെ പൂര്‍ത്തിയായി.
No comments:
Post a Comment