Padiyola is an agreement written on palm leaf. After the death of Mar Kariyattil, Thoma kattanar arrived at Angamally and he invited all Syrian church representatives to assemble at Angamally. The church representatives rushed to Angamally to hear their leader and to know the truth of the death of Mar Kariyattil at Goa. Thachil Mathew Tharakan (1741–1814 A.D.), a dignified foremost man in the Christian community.
In February 1st, 1787, the community leader Mathew Tharakan organized a meeting at Angamally incorporating the representatives from 84 churches.This historical event took place at St. George church and Paramakel Thoma Kattanar presided over the function. The famous historic ‘Angamally Padiyola’ (decisions) was written in that meeting. Mathew Tharakan and his associates could make an agreement that the Carmelite missionaries should not interfere in the liturgical matters of native Christians. This agreement was brought to the notice of Kochi and Travancore rulers and got approval.
The document is filled with national spirit and desire for self-rule and condemnation of the injustices of the Portuguese missionaries.The Angamaly padiyola deteriorated the relations between Carmelite missionaries and the native St. Thomas Christians.It is a spontaneous outburst of the grievances and aspirations of the St. Thomas Christians. At the same time, it is a strong expression of the Community to be ruled by her own ecclesiastical heads.However, the community had to wait for another century for the realization of this desire.
1787 ഫെബ്രുവരി 1-ന് അങ്കമാലിയിലെ വിശുദ്ധ ഗീവർഗീസിന്റെ പള്ളിയിൽ പാറേമ്മാക്കൽ തോമ്മാക്കത്തനാരുടെ നേതൃത്വത്തിൽ നടന്ന പള്ളി പ്രതിപുരുഷയോഗത്തിൽ സുറിയാനികൾക്കായി പുറത്തിറക്കിയ ധവളപത്രമായിരുന്നു അങ്കമാലി പടിയോല .
കൂനൻ കുരിശുസത്യത്തിനു ശേഷവും റോമൻ കത്തോലിക്കാ സഭയോട് വിധേയത്വത്തിൽ തുടർന്ന കേരളത്തിലെ ക്രിസ്ത്യാനികൾക്ക് കർമ്മലീത്തരും മറ്റുമായ വിദേശ മിഷനറിമാരുടേയും വൈദികമേലദ്ധ്യക്ഷന്മാരുടേയും ഭരണത്തിൽ കീഴിൽ നേരിടേണ്ടി വന്ന തിക്താനുഭവങ്ങൾ എണ്ണിപ്പറഞ്ഞ്, തങ്ങളിൽ ഒരുവനെ മാത്രമേ ഇനിയുള്ള കാലം സഭാനേതാവായി സ്വീകരിക്കുകയുള്ളു എന്ന് പള്ളിപ്രതിപുരുഷന്മാർ പടിയോലയിലൂടെ പ്രഖ്യാപിച്ചു .
സുറിയാനി കത്തോലിക്കരുടെ ഗോവർണ്ണദോർ(വികാരി ജനറാൾ) എന്ന നിലയിൽ അങ്കമാലിയിലെ യോഗം വിളിച്ചുകൂട്ടുകയും അതിൽ അദ്ധ്യക്ഷത വഹിക്കുകയും ചെയ്ത തോമ്മാ കത്തനാരെ തന്നെ അവരുടെ മെത്രാപ്പോലീത്തയായി വാഴിച്ചു കാണാനുള്ള അഭിലാഷവും പടിയോല പ്രകടിപ്പിക്കുന്നു. 84 സുറിയാനി കത്തോലിക്കാ പള്ളികളുടെ പ്രതിപുരുഷന്മാർ യോഗത്തിൽ പങ്കെടുത്തു. തിരുവിതാംകൂർ, കൊച്ചി ഭരണകൂടങ്ങളുമായി അടുത്ത ബന്ധം ഉണ്ടായിരുന്ന തച്ചിൽ മാത്തൂതരകൻ എന്ന ക്രിസ്തീയ നേതാവ് ഈ യോഗം വിളിച്ചുകൂട്ടുന്നതിലും അതിന്റെ തീരുമാനങ്ങൾ ഉൾക്കൊള്ളുന്ന പടിയോലയ്ക്ക് രാജകീയസമ്മതി നേടിയെടുക്കുന്നതിലും കാര്യമായ പങ്കുവഹിച്ചു. ഈ യോഗത്തോടനുബന്ധിച്ച് രൂപതയുടെ ഭരണത്തിൽ പാറേമ്മാക്കൽ കത്തനാരെ സഹായിക്കുന്നതിന് കാനോനികൾ (Kaanonists) എന്നറിയപ്പെടുന്ന 12 വൈദികരെ ചുമതലപ്പെടുത്തുകയും ചെയ്തു
പശ്ചാത്തലം
വരാപ്പുഴ അതിരൂപതയുടെ മെത്രാൻ ഫ്ലോറൻസിയൂസിന്റെ ശവസംസ്കാരച്ചടങ്ങിൽ സംബന്ധിക്കാൻ ചെന്ന സുറിയാനി കത്തോലിക്കാ പ്രതിനിധികൾക്ക് നേരിടേണ്ടിവന്ന അപമാനകരമായ പെരുമാറ്റത്തെ തുടർന്ന്, സുറിയാനി കത്തോലിക്കാ പ്രതിനിധികളായ കരിയാറ്റിൽ മല്പാനും പാറേമ്മാക്കാൽ തോമ്മാക്കത്തനാരും, കർമ്മലീത്തർക്ക് കേരളനസ്രാണികളുടെ മേലുള്ള അധികാരത്തിന് അറുതി വരുത്താൻ അഭ്യർത്ഥിക്കുന്ന നിവേദവുമായി റോമും പോർച്ചുഗലും സന്ദർശിച്ചിരുന്നു. 1778-നും 1786-നും ഇടയിൽ നടന്ന ആ സാഹസയാത്രയുടെ കഥ തോമാക്കത്തനാർ ഭാരതീയ ഭാഷകളിലെ തന്നെ ആദ്യയാത്രാവിവരണഗ്രന്ഥമായ വർത്തമാനപ്പുസ്തകത്തിൽ പറയുന്നുണ്ട്. അവരുടെ നിവേദനത്തിന്റെ ഫലമായി കരിയാറ്റിൽ മല്പാൻ പോർത്തുഗലിൽ വച്ച് മാർപ്പാപ്പായുടെ ഉത്തരവോടെ കൊടുങ്ങല്ലൂർ രൂപതയുടെ മെത്രാപ്പോലീത്തയായി വാഴിക്കപ്പെട്ടിരുന്നു. എന്നാൽ മടക്കയാത്രയിൽ ഗോവയിൽ വച്ച് അദ്ദേഹം സംശയാസ്പദമായ സാഹചര്യത്തിൽ മരണമടഞ്ഞു. ഗോവയിലെ വിദേശസഭാനേതൃത്വം അദ്ദേഹത്തെ വധിച്ചതാണെന്ന് സംശയിക്കപ്പെടുന്നു. തുടർന്ന് കേരളത്തിൽ മടങ്ങിയെത്തിയ തോമ്മാക്കത്തനാർ, പരേതനായ മെത്രാപ്പോലീത്തയുടെ അന്തിമ തീരുമാനമനുസരിച്ച് കൊടുങ്ങല്ലൂർ രൂപതയുടെ ഗോവർണ്ണദോർ(വികാരി ജനറൽ) ആയി ഭരണമേറ്റു. ആ സ്ഥാനത്തിരുന്നാണ് അദ്ദേഹം അങ്കമാലിയിലെ പ്രതിപുരുഷയോഗം വിളിച്ചുകൂട്ടിയത്.
തുടക്കം
പാശ്ചാത്യമിഷനറിമാരിൽ നിന്ന് സുറിയാനി ക്രിസ്ത്യാനികൾക്ക് നേരിടേണ്ടിവന്ന തിക്താനുഭവങ്ങളുടെ അനുസ്മരണമാണ് പടിയോലയുടെ ഏറിയഭാഗം. ക്രിസ്തുശിഷ്യനായ തോമ്മാശ്ലീഹായിൽ നിന്നുള്ള കേരള ക്രിസ്തീയസഭയുടെ ഉത്ഭവത്തെ അനുസ്മരിച്ചുകൊണ്ടുള്ള തുടക്കം, സുറിയാനി ക്രിസ്ത്യാനികളുടെ ശിഥിലീകരണത്തിൽ കലാശിച്ച കൂനൻ കുരിശുസത്യത്തിന്റെ പശ്ചാത്തലത്തേയും പ്രത്യാഘാതങ്ങളേയും പരാമർശിക്കുന്നു:-
“ നമ്മുടെ കാർണ്ണവന്മാർ, തോമ്മാശ്ലീഹായുടെ കയ്യാലെ ഈശോമിശിഹാടെ പട്ടാങ്ങയുടെ മാർഗ്ഗം കൈക്കൊണ്ടതിന്റെ ശെഷം 1597-ആം ആണ്ടിൽ അങ്കാമാലി കെഴക്കെപ്പള്ളിയിൽ കാലം ചെയ്ത മാർ അവുറാഹം മെത്രാപ്പോലീത്താടെ കാലത്തോളം കൽദായ സുറിയാനി പട്ടക്കാരര് മലങ്കരെ വാണ നമ്മെ പവിച്ചതിന്റെ ചെഷം, പൗലീസ്ഥക്കാരരുടെ ശക്തികൊണ്ട സുറിയാനിക്കാരരുടെ വരവു മുടക്കി നമ്മുടെ പരുഷക്കാരരെ കീഴടക്കി ഭരിച്ചുവരുമ്പൊൾ, സുറിയാനിക്കാരരിൽ ഒരു മെല്പട്ടക്കാരൻ നമ്മുടെ എടത്ത് വരുവാനായിട്ട കൊച്ചിയിൽ വന്നതിന്റെ ചെഷം കടലിൽ താഴ്ത്തി അവശയപ്പെടുത്തിയ പ്രകാരം ബൊധിക്കകൊണ്ട, നമ്മുടെ കാരണവന്മാര മട്ടാഞ്ചെരിൽ കൂടി പൗലിസ്ത്യക്കാരരെ നാമും നമ്മുടെ അനന്തരവരും കൂടുക ഇല്ലെന്ന സത്യവും ചെയിത ആലങ്ങാട്ട പള്ളിയിൽ കൂടി തൊമ്മ എന്ന അർക്കദ്യാക്കോനെ യൊഗമായിട്ടു പെരുവിളിച്ചു വാഴിച്ചതിന്റെ ചെഷം.....
യൂറോപ്യൻ വൈദികമേലദ്ധ്യക്ഷന്മാർക്ക് ഇനി കീഴടങ്ങുകയില്ലെന്ന പ്രഖ്യാപനവും ഗോവർണ്ണദോർ തോമ്മാക്കത്തനാരെ മെത്രാപ്പോലീത്തയായി വാഴിക്കണമെന്ന അപേക്ഷയും അത് സാധിച്ചു തരാതിരുന്നാൽ എന്തുചെയ്യുമെന്നതിനെക്കുറിച്ചുള്ള നിശ്ചയവുമാണ് പടിയോലയുടെ അവസാനത്തോടടുത്ത ഈ ഭാഗത്ത്:-.
ഇതിൻ വണ്ണം ഉപദ്രവം ചെയ്യുന്നവരരെ മെല്പ്പട്ടകാരായിട്ട സമ്മതിച്ചവന്നാൽ ഏറിയ സങ്കടങ്ങളും വീക്കങ്ങളും വരുത്തുകയും....ചെയ്യുന്നതല്ലാതെ നമ്മുടെ പരുഷക്ക ഒരു ഗുണവും ഉപകാരവും ഉണ്ടാക ഇല്ലെന്നു തൊന്നുക കൊണ്ടും, മറ്റുള്ള നാടുകളിലും ജാതികളിലും, തന്റെ തന്റെ പരുഷയിലും പെച്ചിലും മെല്പട്ടകാരർ വാഴുന്നപൊലെ നമ്മുടെ പരുഷക്കും മെല്പട്ടകാരര നമ്മിൽ തന്നെ ഉണ്ടാകണമെന്ന റൊമയിലും പ്രത്തുക്കാലിലും ബൊധിക്കകൊണ്ടും, മെലിൽ നമ്മുടെ പരുഷയിൽ തന്നെ മെല്പട്ടക്കാരര് ഉണ്ടായെ കഴിവൂ എന്നു നാം വിശ്വാസിക്ക കൊണ്ടും നമ്മുടെ പരുഷയിൽ മെല്പട്ടക്കാരൻ ഉണ്ടായി വരുന്നതിനകം, ബഹുമാനപ്പെട്ട ഗൊവർണ്ണദൊരിന്റെ കല്പനപൊലെ പട്ടവും സൈത്തും വാങ്ങിക്കുന്നതല്ലാതെ നമുക്ക മെല്പട്ടക്കാരനായിട്ട മറ്റൊരു ജാതിയെ കൈക്കൊള്ള ഇല്ലെന്നും ഇപ്പൊൾ നമ്മുടെ മെൽ ഗുവർണ്ണദൊരായിട്ട വാണിരിക്കുന്ന പാറെമാക്കൽ തൊമ്മൻ കത്തനാരച്ചനെ മെത്രാപ്പൊലിത്തയായിട്ട വാഴിപ്പാൻ എല്ലാവരും കൂടെ നിശ്ചെയിക്ക കൊണ്ടും, ഇപ്രകാരം എത്രയും വിശ്വാസമുള്ള പ്രത്തുക്കാൽ രാജസ്ത്രീയോട അപെക്ഷിച്ചാൽ നമ്മുടെ അപെക്ഷ കൈക്കൊണ്ടില്ലെങ്കിൽ പ്രത്തുക്കാൽ രാജാവിന മലങ്കരെ ഇടവക വഴങ്ങുന്നതിനു മുൻപിൽ നമ്മുടെ കാരണയക്കാരുടെ മാർ യൗസെപ്പ് എന്ന പെരുള്ള പാത്രിയർക്കീസിനെ വഴങ്ങി, അവിടെ നിന്ന മെത്രാന്മാരെ വരുത്തി ബഹുമാനപ്പെട്ട ഗുവർണ്ണദൊരിനെ വാഴിച്ച കൊള്ളുമാറും. ഈ കാര്യത്തിന്റെ തിരുമാനം വരുത്തുന്നതിന മുൻപിൽ ഒരു മുടക്കം വന്നാൽ ആയത അനുസരിക്ക ഇല്ലെന്നും, ഇപ്രകാരം ഒക്കെയും നാം എല്ലാവരും കൂടി നിശ്ചയിച്ചവശം കൊണ്ട..
മുന്നറിയിപ്പ്,സമാപനം
പ്രതിനിധിസമ്മേളനത്തിന്റെ ഈ തീരുമാനത്തോട് മറുത്തു പ്രവർത്തിക്കുന്നവരെ ബഹിഷ്കരിക്കുമെന്ന മുന്നറിയിപ്പോടെയാണ് പടിയോല സമാപിക്കുന്നത്:-...
“ ഇതിനൊട മറുത്ത പുറപ്പെടുന്നവരെ പള്ളിയിൽ നിന്നും യൊഗത്തിൽ നിന്നും അവരെ പെടാതെ തിരിച്ചിരിക്കുന്നു എന്നും ചെഷം പള്ളിക്കാര എല്ലാവരൊടും കൂടെ ഒര ഗുണദൊഷം ഉണ്ടാക ഇല്ലന്നും മലങ്കരെ....എടവകക്കാരും കൂടി ബാവാടെയും പുത്രന്റെയും റൂഹാദകുദശാടെയും നാമത്തിൽ അങ്കമാലി വലിയ പള്ളിക്കൽ മാർ ഗിവറുഗീസ് സഹദാടെ മുമ്പാഗെ വച്ച സത്യാമാകെ എഴുതി വച്ച പടിയൊല....
No comments:
Post a Comment