Ancient Church of Malabar: ആലഞ്ചേരീല്‍ മാര്‍ ഗീവര്‍ഗിസ്- I I

Monday, May 30, 2011

ആലഞ്ചേരീല്‍ മാര്‍ ഗീവര്‍ഗിസ്- I I


Mar George Alencherry

സീറോ മലബാർ സഭയുടെ
ഇപ്പോഴത്തെ
പാത്രിയർക്കീസ്
ബാവ ആണ് മാര്‍ ജോർജ് ആലഞ്ചേരി.2011 മേയ് 26-നാണ് ഇദ്ദേഹം
വോട്ടെടുപ്പിലൂടെ
തിരഞ്ഞെടുക്കപ്പെട്ടത്.
സിറോ
മലബാര്‍ സഭയുടെ
ആസ്ഥാനം കൂടി
ആയ
എറണാകുളം
അങ്കമാലി അതിരൂപതയുടെ
മെത്രാപ്പോലീത്തയും മാര്‍ ജോർജ്
ആലഞ്ചേരിയാണ്.
സുറിയാനി കത്തോലിക്കാ
സഭയുടെ ചരിത്രത്തിൽ
ആദ്യമാണ് മാര്‍പാപ്പനേരിട്ടല്ലാതെ സഭ തലവനെ
സഭ സ്വയംതിരഞ്ഞെടുക്കുന്നത് .


ചങ്ങനാശ്ശേരി തുരുത്തി ഇടവകയില്‍ പീലിപ്പോസ്-മേരി ദമ്പതികളുടെ പത്തു മക്കളില്‍ ആറാമനായി 1945 ഏപ്രില്‍ 19നാണ് ജോര്‍ജ് ആലഞ്ചേരി ജനിച്ചത്. 1972 ഡിസംബർ 18 - ന് പൗരോഹിത്യം സ്വീകരിച്ചു. സാമ്പത്തികശാസ്ത്രത്തിൽ കേരളാ സർവകലാശാലയിൽ നിന്നു രണ്ടാം റാങ്ക് നേടിയ ശേഷം ഇദ്ദേഹം ദൈവശാസ്ത്രത്തിൽ ഒന്നാംറാങ്കിൽ ബിരുദാനന്തര ബിരുദവും തുടർന്ന് ഫ്രാൻസിലെ സർബോണെ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഡോക്ടറേറ്റും നേടി. 1976 മുതൽ 1978 വരെ ചങ്ങനാശേരി അതിരൂപതയുടെ മതബോധന ഡയറക്ടർ, പിന്നീട് കെ.സി.ബി.സി ഡെപ്യൂട്ടി സെക്രട്ടറി, പാലാരിവട്ടം പി.ഒ.സി ഡയറക്ടർ, കോട്ടയം പൗരസ്ത്യ വീദ്യാപീഠം പ്രൊഫസർ, ചങ്ങനാശേരി അതിരൂപതാ വികാരി ജനറൽ എന്നീ പദവികളിലും സേവനമനുഷ്ടിച്ചു.1996 നവംബര്‍ 11ന് തക്കല രൂപത സ്ഥാപിച്ചപ്പോള്‍ പ്രഥമ ബിഷപ്പായി നിയമിക്കപ്പെട്ടു.

2011 മേയ് 26-ന് സീറോ-മലബാർ സഭയുടെ ചരിത്രത്തിൽ ആദ്യമായി നടന്ന വോട്ടെടുപ്പിലൂടെ സഭ തലവനായി തിരഞ്ഞെടുക്കപ്പെട്ടു. രൂപതയുടെ മെത്രാൻ സ്ഥാനവും ആലഞ്ചേരിയാണ് വഹിക്കുന്നത്. 2011മേയ് 29-ന് എറണാകുളം സെന്റ്‌ മേരീസ്‌ ബസലിക്കയില്‍ വച്ച് മേജർ ആർച്ച് ബിഷപ്പായി അഭിഷിക്തനായി.

സിനഡിന്റെ പിറ്റേന്ന്, വോട്ടെടുപ്പിന്റെ ആദ്യദിനം തന്നെ മാര്‍ ജോര്‍ജ് ആലഞ്ചേരി മേജര്‍ ആര്‍ച്ച് ബിഷപ്പായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ തന്നെ അദ്ദേഹം തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ചങ്ങനാശ്ശേരി അതിരൂപതയുടെ പിന്തുണയ്‌ക്കൊപ്പം മിഷന്‍ രൂപതയില്‍ നിന്നുള്ള പിതാക്കന്മാരുടെ പിന്തുണയും ആലഞ്ചേരിക്ക് ലഭിച്ചു. സിനഡ് സെക്രട്ടറിയെന്ന നിലയിലുള്ള ജോര്‍ജ് ആലഞ്ചേരി പിതാവിന്റെ പ്രവര്‍ത്തനമികവ് കൂടിയാണ് ഈ അംഗീകാരം.

തലശ്ശേരി മെത്രാപ്പോലീത്ത മാര്‍ ജോര്‍ജ് വലിയമറ്റമായിരുന്നു സിനഡ് സമ്മേളനത്തിന്റെ പ്രസിഡണ്ട്. ആദ്യദിനം പ്രാര്‍ത്ഥനയും ധ്യാനവുമായിരുന്നു. പിറ്റേന്ന് നടന്ന വോട്ടെടുപ്പ് പ്രക്രിയ ഉച്ചയ്ക്ക് മുമ്പുള്ള രണ്ടാമത്തെ സിറ്റിങ്ങില്‍ തന്നെ പൂര്‍ത്തിയായി.

സിനഡിന്റെ അധ്യക്ഷന്‍ വലിയമറ്റം പിതാവ് ജോര്‍ജ് ആലഞ്ചേരിയുടെ സമ്മതം തേടി. അദ്ദേഹം സിനഡ് മുമ്പാകെ തന്റെ സമ്മതം എഴുതിവായിച്ചു. തുടര്‍ന്ന്, തിരഞ്ഞെടുപ്പ് വിവരം ഡല്‍ഹിയിലുള്ള അപ്പസ്‌തോലിക്ക് പ്രൊനുണ്‍ഷ്യോ വഴി പരിശുദ്ധ പിതാവ് ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ അംഗീകാരത്തിനായി അയച്ചു. വ്യാഴാഴ്ച രാവിലെ തന്നെ പുതിയ പാത്രിയർക്കീസ് ബാവയുടെതിരഞ്ഞെടുപ്പിന് മാര്‍പാപ്പയുടെ അംഗീകാരം ലഭിച്ചു.

No comments:

Post a Comment