നമ്മുടെ പിതാവായ മാര്‍ത്തോമ ശ്ലീഹ ഈ ഭാരതത്തില്‍ എന്ത് സ്വപ്നവുമായി വന്നോ (കര്‍ത്താവായ ഇശോ മിശിഹായുടെ വചനം പ്രഘോഷിക്കുക )ആ സ്വപ്നം സാക്ഷാല്‍ക്കരിക്കുക എന്നുള്ളത് ആ പാരംബര്യം(മാര്‍ഗം ) അവകാശപ്പെടുന്ന എല്ലാവരുടെയും കടമ തന്നെയാണ് .സുറിയാനി സഭയുടെ ഭാരതത്തിലെ സ്വതന്ത്ര പ്രേഷിത പ്രവര്‍ത്തനവും അജപലനതിന്റെയും ആദ്യ പടിയായി തുടങ്ങിയ ചാന്ധാ മിഷന്‍ ന്റെ 50 വാര്‍ഷികം ആഘോഷിക്കുന്ന ഈ വേളയില്‍ തന്നെ സ്വതന്ത്ര പ്രേഷിത പ്രവര്‍ത്തനത്തില്‍ നമ്മുടെ സഭ ഇന്ന് എവിടെ നില്‍ക്കുന്നു എന്നുള്ള തിനെക്കുറിച്ച് പുനചിന്തനതിനുല സമയം ആയിരിക്കുന്നു.
1960കള്‍ പരിശുദ്ധ പ്ലാസിഡ് പൊടിപ്പാറ അച്ഛന്റെയും,നമ്മളെക്കാള്‍ ഏറെ നമ്മുടെ സുറിയാനി സഭയെ സ്നേഹിച്ച റോമന്‍ കാത്തോലിക് കര്‍ദിനാള്‍ ടിസ്സെരാന്റ്റ് ന്റെയും പരിശ്രമ ഭലമായി നമ്മുടെ സഭക്ക് കൈവന്ന ഒരു പുതു ചൈതന്യതിന്റെയും (നമുടെ സഭയുടെ തനിമയില്‍ നിലനിര്‍ത്തി ഉണ്ടായ പരിഷ്കാരങ്ങള്‍)നമ്മുടെ സഭയുടെ കാല കാലം ആയുള്ള സ്വതന്ത്ര പ്രേഷിത പ്രവര്‍ത്തനം എന്നുള്ള ആവശ്യം (ചാന്ധാ മിഷന്‍ )സാക്ഷാല്‍ക്കരിച്ച നാളുകള്‍ ആയിരുന്നു. ഇതില്‍ തന്നെ ചന്ദാ മിഷന്‍ന്റെ ആരംഭം സുറിയാനി കത്തോലിക്കാ സഭയുടെ ചരിത്രത്തില്‍ തങ്കലിപികളില്‍ എഴുതിചെര്‍ക്കേണ്ട ഒരു അധ്യായം തന്നെ.
ഭാരതത്തിന്റെ അപ്പോസ്തോലന്‍ ആയ പരിശുദ്ധ മാര്‍ത്തോമ ശ്ലീഹ സ്ഥാപിച്ച സുറിയാനി കത്തോലിക്കാ സഭ (മാര്‍ത്തോമ നസ്രാണി സഭ ) ഇന്ന് അതിന്റെ അധികാര പരിധിക്കു പുറത്തു (Mostly Outside Kerala)ഒരു സഭ സ്ഥാപിക്കണം എങ്കില്‍ ആ സ്ഥലത്തെ ലാടിന്‍ ബിഷപ്പിന്റെ സമ്മതം തേടണം എന്നാ വിചിത്രമായ ഒരു രീതിയുടെ പിടിയിലാണ് ഇന്ന് ഭാരത സുറിയാനി കത്തോലിക്കാ സഭ.ഈ നിയമത്തിന്റെ ആനുകൂല്യത്തില്‍ മാത്രമേ ഇന്ന് ഒരു സുറിയാനി കത്തോലിക്കാന് കേരളത്തിന് പുറത്തു ആരാധനാ നടത്താനാവു എന്നത് സഭാസ്നേഹം ഉള്ള ഒരു നസ്രാനിക്കും അനുവദിക്കാന്‍ ആവുന്നതല്ല. എന്നാല്‍ ഇത്തരം ന്യായങ്ങള്‍ ഉയര്‍ത്തുന്ന ലാടിന്‍ ബിഷപ്പ്മാര്‍ 16 ആം നൂടണ്ടില്‍ അവരുടെ ലാടിന്‍ സഭ മലബാര്‍ തീരത്ത് വന്നിറങ്ങിയപ്പോള്‍ സുറിയാനി കത്തോലിക്കര്‍ ഇങ്ങനെ ഒരു നിയമം വച്ചിരുന്നെങ്കില്‍ ഇന്ന് ലടിന്‍ സഭ എന്നൊന്ന് ഭാരതത്തില്‍ ഉണ്ടാവുമായിരുന്നില്ല എന്നാ കാര്യം സൌകര്യ പൂര്‍വ്വം മറക്കുന്നു.ഭാരതത്തിലെ ലാടിന്‍ അധികാരികളുടെ മാര്‍ത്തോമ നസ്രാണികളോടുള്ള സമീപനം "ഒട്ടകത്തിനു തന്റെ കൂടാരത്തില്‍ അഭയം കൊടുത്ത നല്ല മനുഷന്റെ അവസ്ഥയുമായി മാത്രമേ താരതമ്യം ചെയ്യാന്‍ കഴിയൂ" .
ചാന്ധാ മിഷന്‍ ഒരു തിരിഞ്ഞു നോട്ടം
എന്നാല്‍ ഈ ചന്ദാ മിഷന്‍ തുടങ്ങി അമ്പതു കൊല്ലം കഴിഞ്ഞിട്ടും നമ്മുടെ സഭ ഇന്നും പ്രേഷിത പ്രവര്‍ത്തനത്തില്‍ പൂര്‍ണമായും സ്വാതന്ത്രം നേടിയിട്ടില്ല എന്നത് ഒരു ദുഃഖകരമായ വസ്തുതാ ആയി മാത്രമേ കാണാന്‍ ആവൂ. എഴുപതുകളില്‍ തുടങ്ങി തോന്ണൂര്‍ കളില്‍ അതിന്റെ പാരമ്യത്തില്‍ എത്തിയ ഐക്യം ഇല്ലായ്മ ,ഏക റീത് വാദം, ഭാരത വല്കരണം എന്നിവ സുറിയാനി സഭയുടെ സ്വതന്ത്ര പ്രേഷിത പ്രവര്‍ത്തന സ്വപ്നങ്ങളെ പരോക്ഷമായി എങ്കിലും തല്ലികെടുത്തുക ആയിരുന്നു ചെയ്തത് .
കേരളത്തില്‍ നിന്നുള്ള CMI സന്യാസ സമൂഹം അമ്ബികപുര്‍ -റായിഗരഗ് രൂപതയില്‍ പ്രവര്‍ത്തനം തുടങ്ങിയ ഒരു സമൂഹമാണ് ഇന്നത്തെ ചന്ദാ രൂപത ആയി നിലനില്കുന്നത് 1962 മാര്‍ച്ച് 31 തീയതി “Ad Lucem Sancti Evangelii” എന്നാ ദിക്രി യിലൂടെ പോപ് ജോണ്‍ XXIII ,CMIസന്യാസ സമൂഹത്തിന്റെ കീഴിലുള്ള ചന്ദാ മിഷന്‍ സ്ഥാപിച്ചു 1962 ജൂലൈ 3 ആം തീയതി (on the feast of St. Thomas the Apostle)പുല്‍ ഗോനിലെ സൈനിക ചാപ്പലില്‍ വച്ച് സിറോ മലബാര്‍ (സിറോ ചാല്ടീന്‍ ) സഭയുടെ ആരാധനാ നടന്നു.
1962 CMI സന്യാസ സമൂഹത്തില്‍ നിന്നുള്ള ഏഴ് അച്ചന്മാര്‍ ചാന്ധയില്‍ എത്തുകയും ( Frs. late Januarius Palathuruthy (Ordinary designate), Silas, Joseph Velamparampil, late Zacheus, Joseph Manjaly, late Felician and Eugene. ) ചന്ദാ മിഷന്റെ നേത്രുതം ഏറ്റെടുക്കുകയും ചെയ്തു .1977 february 27 ആം തീയതി ചാന്ധാ മിഷന്‍ ഒരു രൂപത ആക്കി എന്നാ നിലയിലേക്ക് ഉയര്‍ത്തിക്കൊണ്ടു വത്തിക്കാന്‍ ഉത്തരവ് പുറപ്പെടുവിച്ചു.
ഇനിയെങ്കിലും സുറിയാനി സഭയുടെ തനതായ തനിമ മനസിലാക്കി ഭാരത സുറിയാനി സഭയുടെ ഐക്യതിനും വളര്‍ച്ചക്കും ആയി പരിശുദ്ധ ഗിവര്‍ഗീസ് ബാവയുടെ കീഴില്‍ സഭയിലെ വൈദികരും അല്‍മായരും പ്രവര്‍ത്തിക്കും എന്ന് വിശ്വസിക്കാം .
No comments:
Post a Comment