മാര്‍ത്തോമ നസ്രാണി സഭ അതിന്റെ വിഷമ ഘട്ടങ്ങളിലൂടെ കടന്നു പോയ തോന്നൂരുകളില്‍ സഭയെ നയിച്ച ശ്രേഷ്ഠ ഗീ വര്‍ഗീസ് ബാവ സുറിയാനി സഭയുടെ ചരിത്രത്തിലെ മഹത് വൈക്തി ആണ്
എറണാകുളം ജില്ലയിലെ വടക്കന്‍ പറവൂരില്‍ ജസ്റ്റിസ് ജോസഫ് വിതയത്തിഇല്‍ - ത്രേസ്യാമ്മ ദമ്പതികളുടെ എട്ടു മക്കളില്‍ രണ്ടാമനായി 1927-മേയ് 29 നാണ് വര്‍ക്കി വിതയത്തിഇല്‍ ജനിച്ചത് . വി.ജെ.വര്‍ക്കി എന്നായിരുന്നു ആദ്യനാമം. വടക്കന്‍ പറവൂർ, തിരുവനന്തപുരം എന്നിവിടങ്ങളി ഇല്‍ നിന്ന് സ്കൂൾ വിദ്യാഭ്യാസവും തൃശിനാപ്പള്ളി സെന്റ് ജോസഫ് കോളേജ്, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് എന്നിവിടങ്ങളിലായി കലാലയപഠനവും അദ്ദേഹം നടത്തി. രസതന്ത്രത്തിലായിരുന്നു ബിരുദം നേടിയത്. 1947 ഓഗസ്റ്റ് 2-ന് ദിവ്യരക്ഷക(റിഡംപ്റ്ററിസ്റ്റ്) സന്ന്യാസസഭയിഇല്‍ അംഗമായി ചേർന്നു. ഫിലോസഫി, തിയോളജി പഠനത്തിനു ശേഷം 1954 ജൂ 12-ന് പൗരോഹിത്യം സ്വീകരിച്ചു.വിശുദ്ധ തോമസ് അക്വിനാസിന്റെ നാമധേയത്തിലുള്ള റോമിലെ ആഞ്ചലിക്കം സര്‍വ്വകലാശാലയിഇല്‍ നിന്നും സീറോ-മലബാർ സഭാ ഭരണക്രമത്തിന്റെ ഉത്ഭവവും വളര്‍ച്ചയും എന്ന വിഷയത്തിഇല്‍ ഡോക്ടറേറ്റ് നേടി .ബാംഗലൂര് റിഡംപ്റ്ററിസ്റ്റ് സെമിനാരിയിൽ 25 വര്‍ഷക്കാലം ഷക്കാലം കാനോൻ നിയമത്തിഇല്‍ പ്രഫസറായിരുന്നു. 1978 മുതൽ 1984 വരെ റിഡംപ്റ്ററിസ്റ്റ് സഭയുടെ ഇന്ത്യ- ശ്രീലങ്ക പ്രൊവിൻഷ്യാൾ, 1984 മുതൽ 85 വരെ ഇന്ത്യന്‍ കൊണ്ഫരന്‍സ് റിലീജിയസുകളുടെ(സി.ആർ.ഐ) പ്രസിഡറ്, 1990 മുതല്‍ 96 വരെ ബാംഗ്ലൂര്‍ ബനഡിക്റ്റൻ മൊണാസ്ട്രിയുടെ അപ്പോസ്തോലിക അഡ്മിനിസ്ട്രേറ്റർ എന്നീ നിലകളി ഇല്‍ സേവനം ചെയ്തു.
1996 നവംബര്‍ 11-ന് സീറോ മലബാര്‍ ആർക്കി എപ്പിസ്കോപ്പ സഭയുടെയും എറണാകുളം-അങ്കമാലി അതിരൂപതയുടെയും അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്ററായി. ഒപ്പം റോമിലെ ആന്തിനോയിലെ സ്ഥാനിക മെത്രാപ്പോലീത്ത എന്നീ നിലയിലും റോമിഇല്‍ നിന്നും നിയമിക്കപ്പെട്ടു.
1997 ജനുവരി ആറിന് റോമിലെ ഓഹ്റിദിഇല്‍ സ്ഥാനിക മെത്രാപ്പോലീത്ത, ഒരു വര്‍ഷത്തിനു ശേഷം കീഷ്- ആ ബ്ദേ സ്ഥാനിക മെത്രാപ്പോലീത്ത എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ചു.
1999 ഡിസംബര്‍ 18-ന് സീറോ മലബാര്‍ സഭാ മേത്രോപോലിത നിയമിതനായി.എറണാകുളം സൈന്റ്റ് മേരീസ് ബസിലിക്കയിഇല്‍ 2000 ജനുവരി 26-നു നടന്ന ചടങ്ങില്‍ അദ്ദേഹം സുറിയാനി
സഭയുടെ പരമാധ്യക്ഷന്‍ ആയി സ്ഥാനാരോഹണം ചെയ്തു.
2001 ജനവരി 21 നാണ് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ അദ്ദേഹത്തെ കര്‍ദ്ദിനാളായി നിയമിച്ചത്. 2005- ബെനഡിക്റ്റ് പതിനാറാമാന്‍ മാര്‍പ്പാപ്പ തെരഞ്ഞെടുത്ത കോണ്‍ ക്ളേവിൽ പങ്കെടുത്ത ഏക മലയാളിയുമാണ്.
ഹൃദ്രോഗത്തെതുടര്‍ന്ന് ന്ന് 2011 ഏപ്രില്‍ 1-ന്കൊച്ചിയില്‍ അന്തരിച്ച മാര്‍ വര്‍ക്കി വിതയത്തിലിന്റെ ഭൗതികശരീരം ഏപ്രില്‍ 11-ന് എറണാകുളം സെന്റ് മേരീസ് ബസിലിക്കയില്‍ കബറടക്കം ചെയ്തു
പിതാവിന്റെ കബറടക്ക ശുശ്രുഷക്ക് എത്തിയ നൂറുകണക്കിന് വൈദികരും ചെറുസംഘങ്ങളായി കൊന്തചൊല്ലി എത്തിയ കന്യാസ്ത്രീകളും പിതാവിന് അന്ത്യാഞ്ജലി അര്‍പ്പിച്ചു. വിവിധ ഭക്തസംഘടനകളുടെ നേതൃത്വത്തില്‍ പ്രാര്‍ഥനകളും റീത്തുകളും
സമര്‍പിച്ചു.ഉച്ചയോടെ പള്ളിയും പരിസരവും ജനങ്ങളാല്‍ നിറഞ്ഞു. മാര്‍ക്കറ്റ് റോഡും കടന്ന് ജനക്കൂട്ടം ഷണ്മുഖം റോഡിലെത്തി. കബറടക്ക ശുശ്രൂഷകള്‍ തുടങ്ങിയപ്പോഴും പിതാവിനെ കാണാനായി ആയിരങ്ങള്‍ കാത്തുനിന്നിരുന്നു.പള്ളിയോട് ചേര്‍ന്ന് തയ്യാറാക്കിയ പ്രത്യേക പന്തലില്‍ നിന്ന് ആയിരങ്ങള്‍ കബറടക്കശുശ്രൂഷകളില്‍ പങ്കുചേര്‍ന്നു. ചടങ്ങുകള്‍ തുടരുമ്പോള്‍ ആളുകള്‍ വന്നുകൊണ്ടിരുന്നു. നഗരി കാണിക്കലിനുശേഷവും ഭൗതികശരീരത്തില്‍ ആദരാഞ്ജലികളര്‍പ്പിക്കാന്‍ അവസരമുണ്ടായിരുന്നു. നൂറുകണക്കിനാളുകള്‍ സന്ധ്യവരെ ഇതിനായി കാത്തുനിന്നു.
പ്രാര്‍ത്ഥനയുടെയും അനുസരണത്തിന്റെയും ജീവിതമായിരുന്നു വര്‍ക്കി വിതയത്തിലിന്‍േറത്. ഭിന്നതകള്‍ ഇല്ലാതാക്കി ഐക്യം വളര്‍ത്താനുള്ള പ്രത്യേക വരം ദൈവം നല്‍കിയിരുന്നു. വിയോജിപ്പുകള്‍ പോലും സൗമ്യതയുടെ ഭാഷയിലാണ് പ്രകടിപ്പിച്ചിരുന്നത്. .അദ്ദേഹം വാചാലനായിരുന്നില്ല, എന്നാല്‍ പറയുന്ന കാര്യങ്ങളില്‍ വിവേകവും വ്യക്തതയും പുലര്‍ത്തിയിരുന്നു. അഗാധമായ വിശ്വാസവും മനുഷ്യസ്‌നേഹവുമാണ് വര്‍ക്കി പിതാവിന്റെ നിലപാടുകളില്‍ പ്രതിഫലിച്ചിരുന്നത്
.
No comments:
Post a Comment